തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തിന് വി​മു​ഖ​തയെന്ന് ആക്ഷേപം
Tuesday, September 26, 2023 1:03 AM IST
നെ​ന്മാ​റ: എംപി ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ എംപി ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ചെ​ല​വി​ൽ ഏ​ഴ് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ല്കി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്ന് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ മാ​ത്ര​മേ അ​നു​മ​തി ന​ല്​കി​യു​ള്ളു. ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ബാ​ക്കി നാ​ല് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ഫ​ണ്ട് ലാ​പ്സാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് യുഡി​എ​ഫ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ആരോപിച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി​യി​ട​മാ​ണെ​ന്നും ഹൈ​മാ​സ്റ്റ് സ്ഥാ​പി​ക്കാ​ൻ നി​ർ​ദേശി​ച്ച സ്ഥ​ല​മാ​ണെ​ന്നും തു​ട​ങ്ങി​യ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ട​സപ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

ഭ​ര​ണ​സ​മി​തി യോ​ഗം വേഗം അ​വ​സാ​നി​പ്പി​ച്ച​താ​യി പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. വ​ന്യ​മൃ​ഗ ശ​ല്യ​മുള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​തി​ൽ പ​ഞ്ചാ​യ​ത്തി​നെ​തി​രെ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് പ്ര​തി​പ​ക്ഷ യുഡിഎ​ഫ് അം​ഗ​ങ്ങ​ൾ.