തെരുവുനായ ആക്രമണം: എട്ടു പേർക്ക് കടിയേറ്റു
1339547
Sunday, October 1, 2023 1:51 AM IST
കൊപ്പം: പട്ടാന്പി പറക്കാട് മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം. രണ്ട് ദിവസങ്ങളിലായി എട്ടോളം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ പട്ടാന്പി നഗരസഭയുടെയോ മുതുതല പഞ്ചായത്തിന്റെയോ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് വലിയ പ്രതിഷേധവും സമരങ്ങളുമെല്ലാം നടന്നിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിക്കുവാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
പട്ടാന്പിയിൽ അനുവദിച്ചുവെന്ന് പറയുന്ന എബിസി സെന്റർ പോലും പ്രവർത്തന ക്ഷമമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.