ഗാന്ധിജയന്തി ദിനത്തിൽ ഓയിസ്ക ശുചീകരണം നടത്തി
1340028
Wednesday, October 4, 2023 1:07 AM IST
പാലക്കാട്: ഓയിസ്ക ഇന്റർനാഷണൽ പാലക്കാട് ചാപ്റ്ററും എസ്എസ് അക്കാദമിയുമായി സഹകരിച്ച് ഓയിസ്ക ചിൽഡ്രൻസ് പാർക്കും പരിസരവും ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് നിർവഹിച്ചു.
ചാപ്റ്റർ പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓയിസ്ക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി.എ.ബി. ജയരാജൻ ഗാന്ധി ജന്മദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു ഓയിസ്ക മുൻ സെക്രട്ടറിമാരായ ശ്രീവൽസൻ, ഡോ.സുരേഷ്, പി.സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പിആർഒ ബാബു എം. മാത്യു, ടി. ശ്രീധരൻ, ശശികല എന്നിവരും സംബന്ധിച്ചു. സെക്രട്ടറി കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
തുടർന്ന് പാർക്കും പരിസരവും ശുചീകരണം നടത്തി.