മണ്ണാർക്കാട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
1395387
Sunday, February 25, 2024 6:29 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരത്തിൽ ഇന്ന് ചെട്ടിവേലയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി എട്ടു മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു.
കോഴിക്കോട്-പെരിന്തൽമണ്ണ ഭാഗത്ത് നിന്നും മണ്ണാർക്കാട് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ആര്യമ്പാവിൽ നിന്നും തിരിഞ്ഞ് ശ്രീകൃഷ്ണപുരം തിരുവാഴിയോട് വഴി പാലക്കാട് ഭാഗത്തേക്ക് പോകണം. അലനല്ലൂരിൽ നിന്നും വരുന്ന വാഹങ്ങൾ കുമരംപുത്തൂർ ചുങ്കത്ത് ആളെ ഇറക്കി തിരിച്ച് പോകണം.
പാലക്കാട് ഭാഗത്തു നിന്നും മണ്ണാർക്കാട് പെരിന്തൽമണ്ണ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നും തിരിഞ്ഞ് കോങ്ങാട് കടമ്പഴിപ്പുറം വഴി ആര്യമ്പാവിലെത്തി തിരിഞ്ഞ് പോകണം. അഗളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെങ്കര ചെക്ക് പോസ്റ്റിൽ ആളെ ഇറക്കി തിരിച്ച് പോകണം. ചുങ്കം ചങ്ങലീരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി തിരിച്ച് പോകണം. ചെട്ടിവേലയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ പൊതുജനങ്ങളും സഹകരിക്കണമെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു.