എ​ല​പ്പു​ള്ളി​യി​ൽനി​ന്ന് ആ​ദ്യ​മാ​യി നി​റ​പു​ത്തരി​ക്കാ​യി കൃ​ഷി ഒ​രു​ങ്ങി
Tuesday, April 16, 2024 1:36 AM IST
പാ​ല​ക്കാ​ട്: 400 ഏ​ക്ക​റോ​ളം നെ​ൽ​കൃ​ഷി​യു​ള്ള എ​ല​പ്പു​ള്ളി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി നി​റ​പു​ത്തരി​ക്കാ​യി കൃ​ഷി ഒ​രു​ങ്ങി. കാ​രം​കോ​ട് പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ യു​വ​ക​ർ​ഷ​ക​നാ​യ കി​ര​ണ്‍കുമാറിന്‍റെ ഒ​രേ​ക്ക​ർ പാ​ട​ത്താ​ണ് എ​ല​പ്പു​ള്ളി കൃ​ഷി ഓ​ഫീ​സ​ർ ബി.​എ​സ്. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ദി​ന​ത്തി​ൽ ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തിയത്.

എ​ല്ലാ ഗു​ണ പ​രി​ശോ​ധ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യ ഉ​മ നെ​ൽ​വി​ത്താ​ണ് ഞാ​റ്റ​ടി ത​യ്യാ​റാ​ക്ക​ാൻ ഉ​പ​യോ​ഗി​ച്ച​ത്. ഓ​ഗ​സ്റ്റി​ൽ ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ല​പ്പു​ള്ളി​യി​ൽ നി​ന്നു​ള്ള നി​റ​പു​ത്തരി എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ബി​ടെ​ക് ബി​രു​ദധാ​രി​യാ​യ കി​ര​ണ്‍ എ​ല​പ്പു​ള്ളി കൃ​ഷിഭ​വ​ന്‍റെ പ്രോ​ത്സ​ാഹ​ന​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ ക​ർ​ഷ​ക​നാ​ണ്. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത ​ക​ർ​ഷ​ക​നാ​ണ് കി​ര​ണ്‍. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ലി​ന് വ​ലി​യ ഡി​മാ​ന്‍റുണ്ടെന്ന്് കൃ​ഷി ഓ​ഫീ​സ​ർ ബി.​എ​സ്. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.