അധ്യാപകർക്ക് കെപിഎസ്ടിഎ യാ​ത്ര​യ​യ​പ്പ്
Monday, May 27, 2024 1:17 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കെ​പി​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. അ​ബ്ബാ​സ്‌ ഉ​ൾ​പ്പെ​ടെ പ​തി​നേ​ഴ് സം​ഘ​ട​നാം​ഗ​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം വി​ര​മി​ച്ച​ത്. യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഐ​പി​ടി​എ​ഫ് ട്ര​ഷ​റ​ർ പി. ​ഹ​രി​ഗോ​വി​ന്ദ​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​സി​സ് ഭീ​മ​നാ​ട്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​നി​ൽ കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ജി. ​രാ​ജ​ല​ക്ഷ്മി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​സ്. തേ​ക്കേ​തി​ൽ, സം​സ്ഥാ​ന സ​മി​തി​യം​ഗം ബി​ജു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഹ​രി​ദേ​വ് അ​ധ്യ​ക്ഷ​നാ​യി. പി.​കെ. അ​ബ്ബാ​സ്‌, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ. ​ശാ​ലി​നി, എം. ​ച​ന്ദ്രി​ക, ഷീ​ല സൈ​മ​ൺ, പി. ​റെ​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.