മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം
1431020
Sunday, June 23, 2024 6:12 AM IST
കോയമ്പത്തൂർ: 'കലൈഞ്ജർ വരും കാപോം' പ്രത്യേക മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം മേയർ കൽപ്പന ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ കമ്മീഷണർ എം.ശിവഗുരു പ്രഭാകരൻ അധ്യക്ഷനായി. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഗർഭിണികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഗർഭകാലത്ത് സാധാരണയായി കണ്ടുവരുന്ന പോഷകാഹാരക്കുറവുകളെ ചെറുക്കുക എന്നതാണ് ക്യാന്പിന്റെ ലക്ഷ്യം.ക്യാമ്പിൽ ഈസ്റ്റേൺ സോൺ ചെയർമാൻ ലക്ഷ്മി ഇളഞ്ചെഴിയൻ കാർത്തിക്, ഹെൽത്ത് കമ്മിറ്റി ലീഡർ മാരിസെൽവൻ, അക്കൗണ്ട്സ് കമ്മിറ്റി ലീഡർ ദീപ ഇളങ്കോ, സിറ്റി ഹെൽത്ത് ഓഫീസർ ഡോ.ബൂപതി എന്നിവർ പങ്കെടുത്തു.