വ​യ​നാ​ടി​നു കൈത്താങ്ങാ​കാൻ മ​ത്സ്യത്തൊഴി​ലാ​ളി​ക​ളു​ടെ ബി​രി​യാ​ണിച​ല​ഞ്ച്
Thursday, September 5, 2024 1:56 AM IST
മ​ല​മ്പു​ഴ: സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​വും കാ​രു​ണ്യ​വു​മാ​യ് മ​ല​മ്പു​ഴ​യി​ലെ സി​ഐ​ടി​യു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ. വ​യ​നാ​ട്ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ ഇ​വ​ർ കൈ​കോ​ർ​ത്ത് ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി. ര​ണ്ട​ര ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റു ബി​രി​യാ​ണി​യാ​ണ് ഉ​ണ്ടാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​യി​രം രൂ​പ വീ​തം അ​മ്പ​ത്തി​യ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യാ​ണ് ബി​രി​യാ​ണി​ക്കു വേ​ണ്ട വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​ത്. ഈ ​തു​ക തി​രി​കെ വാ​ങ്ങു​ന്നു​മി​ല്ല.


സി​ഐ​ടി​യു മ​ല​മ്പു​ഴ മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ആ​ർ. സു​രേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ൾ​ഫി​ക്ക​ർ അ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി സെ​മീ​ർഖാ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​അ​ബ്ദു​ൾ നാ​സ​ർ, മ​ല​മ്പു​ഴ മ​ത്സ്യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്് പ്ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ല​മ്പു​ഴ എ​സ്പി ലൈ​നി​ലെ മു​സ്ത​ഫ​യാ​ണ് പ്ര​ധാ​ന പാ​ച​ക​ക്കാ​ര​ൻ