മോ​ദി​സ​ർ​ക്കാ​രിന്‍റേതു കോ​ർ​പറേറ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന ന​യം: പി. സ​ന്തോ​ഷ് കു​മാ​ർ എംപി
Thursday, September 12, 2024 1:41 AM IST
ചി​റ്റൂ​ർ: മോ​ദി സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും കോ​ർ​പ​റേ​റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു പി. ​സ​ന്തോ​ഷ് കു​മാ​ർ എം​പി പ​റ​ഞ്ഞു. കി​സാ​ൻ സ​ഭ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ൽ 65% ഗ്രാ​മീ​ണമേ​ഖ​ല​യി​ൽ ഉ​ള്ള ജ​ന​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം കൃ​ഷി​യാ​ണ്. എ​ന്നാ​ൽ ന​മ്മു​ടെ ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ മൂ​ന്നുശ​ത​മാ​നം മാ​ത്ര​മാ​ണ് കാ​ർ​ഷി​കമേ​ഖ​ല​യ്ക്കാ​യി നീ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ആ​ർ​ക്കൊ​പ്പം ആ​ണെ​ന്നു മ​ന​സി​ലാ​ക്കാം. അ​ടി​സ്ഥാ​നജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് ടാ​ക്സും അ​വ​ർ​ക്കു​ള്ള നി​കു​തി​യും കു​റ​യ്ക്കു​ക​യാ​ണ്.


രാ​സ​വ​ളം, ഇ​ന്ധ​നം എ​ന്നി​വ​യി​ലെ വി​ല​വ​ർ​ധ​ന​ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വ് വ​രു​ത്തി. രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നും സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി, കെ. ​വി. വ​സ​ന്ത​കു​മാ​ർ, കെ.​പി. സു​രേ​ഷ്കു​മാ​ർ, കെ.​എ​ൻ. മോ​ഹ​ൻ, പൊ​റ്റ​ശേ​രി മ​ണി​ക​ണ്ഠ​ൻ, എ​ൻ.ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സു​മ​ല​ത മോ​ഹ​ൻ​ദാ​സ്, ടി. ​സി​ദ്ധാ​ർ​ഥ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​അ​ശോ​ക​ൻ, കെ. ​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​രാ​മ​ച​ന്ദ്ര​നെ പ്ര​സി​ഡ​ന്‍റാ​യും പൊ​റ്റ​ശേ​രി മ​ണി​ക​ണ്ഠ​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.