അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​ക്ക് ഒ​ച്ചി​ഴ​യും വേ​ഗം
Thursday, September 19, 2024 1:42 AM IST
ഷൊർ​ണൂ​ർ: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി ഇ​ഴ​യു​ന്ന​താ​യി പ​രാ​തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി ഒ​ന്നാം​ഘ​ട്ടം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യു​ള്ള പ​ദ്ധ​തി​യാ​ണി​പ്പോ​ഴും ഇ​ഴ​യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ 95 ശ​ത​മാ​നം പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ജ​ല അ​ഥോറി​റ്റി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. 12.15 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഒ​ന്നാം​ഘ​ട്ട കു​ടി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി​യാ​ണി​പ്പോ​ഴും പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പു​ക​ളി​ട്ടു​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​ടി​വെ​ള്ള​മെ​ത്തി​യി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ പൈ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. പൈ​പ്പി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ പൊ​ട്ടി വെ​ള്ളം​പാ​ഴാ​കു​ന്ന​തും വ​ലി​യ പ​രാ​തി​ക​ൾ​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​ത്ത​വേ​ന​ലി​ൽ​പോലും വെ​ള്ളം​ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലെ​ത്താ​നും പൈ​പ്പ്പൊ​ട്ട​ൽ കാ​ര​ണ​മാ​യി. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 2,290 ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ൽ ഭൂ​രി​ഭാ​ഗം​പേ​ർ​ക്കും പൈ​പ്പു​ക​ളെ​ത്തി​യെ​ങ്കി​ലും വെ​ള്ളം എ​ത്തി​യി​ട്ടി​ല്ല.


മാ​ത്ര​മ​ല്ല പൈ​പ്പ് ക​ണ​ക്ഷ​ൻ ല​ഭി​ച്ച് ആ​ഴ്ച​ക​ൾ​ക്ക​കം ബി​ല്ലു​ക​ൾ വ​രു​ന്ന​താ​യു​ള്ള പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പൊ​തുപൈ​പ്പു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​തോ​ടെ വീ​ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പൈ​പ്പെ​ത്തി​ച്ച് കു​ടി​വെ​ള്ളം ന​ൽ​കു​ക​യാ​ണ് രീ​തി. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ള വി​ത​ര​ണ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 1,200 ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കാ​യി 7.99 കോ​ടി​യും മൂ​ന്നാം ഘ​ട്ട​ത്തി​ൽ 1,500 ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​യി 11.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മാ​ത്ര​മേ ര​ണ്ടുംമൂ​ന്നും ഘ​ട്ട​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​വൂ. മാ​ത്ര​മ​ല്ല ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളി​ലെ പ​ദ്ധ​തി​ക്ക് അ​നു​മ​തി​യും ല​ഭി​ക്കേ​ണ്ടതു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.