എല്ലാവര്ക്കും ഗുണനിലവാര ചികിത്സ സര്‍ക്കാര്‍ നയം: മന്ത്രി വീണാജോര്‍ജ്
1560737
Monday, May 19, 2025 1:29 AM IST
പട്ടാന്പി: ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്ക്കും പ്രാപ്യമാക്കുക എന്നതാണ് സര്‍ക്കാർ നയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സാമ്പത്തികപ്രതിസന്ധി കാരണം ഒരാള്‍ക്കുപോലും മികച്ച ചികിത്സ കിട്ടാതെ പോകരുതെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആര്‍ദ്രം മിഷന് ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിനു പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുടുംബാരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനായി സൗജന്യമായി 25 സെന്റ് സ്ഥലം വിട്ടുനല്‍കിയ ഭാര്‍ഗവി പെരുമ്പ്രനേശ്യാരെ പരിപാടിയില്‍ ആദരിച്ചു.
മുഹമ്മദ് മുഹ്സിന് എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണന്, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്. വിദ്യ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യ- പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.