ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സേ​വി​കാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡെ​ല​വെ​യ​ർ വാ​ലി​യി​ൽ റീ​ജി​യ​ണ​ൽ മീ​റ്റിം​ഗും ടാ​ല​ന്‍റ് ഫെ​സ്റ്റും സം​ഘ​ടി​പ്പി​ച്ചു.

റ​വ. ഷെ​റി​ൻ ടോം ​മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ട്ട സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​സി ജോ​സ​ഫ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റ​വ. അ​രു​ൺ സാ​മു​വേ​ൽ വ​ർ​ഗീ​സ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും റ​വ. ഫി​ലി​പ്പോ​സ് ജോ​ൺ സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്പ് സോം​ഗ് മ​ത്സ​ര​ത്തി​ൽ റെ​ഡീ​മ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഒ​ന്നാം സ്ഥാ​ന​വും ബാ​ൾ​ട്ടി​മോ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡെ​ല​വെ​യ​ർ വാ​ലി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.



ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം റെ​ഡീ​മ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​നും ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​നും മൂ​ന്നാം സ്ഥാ​നം ഫി​ല​ഡ​ൽ​ഫി​യ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​നും ല​ഭി​ച്ചു.

ബൈ​ബി​ൾ റീ​ഡിം​ഗ് (മ​ല​യാ​ളം & ഇം​ഗ്ലി​ഷ്) 18 മു​ത​ൽ 49 വ​യ​സ് പ്രാ​യ​മു​ള്ള​വ​ർ​ക്കും 50 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും വേ​ണ്ടി ന​ട​ത്തി. റ​വ. ജോ​സി ജോ​സ​ഫ്, സി​ൻ​സി മാ​ത്യൂ​സ്, ജി​തി​ൻ കോ​ശി, എ​സ്ഥേ​ർ ഫി​ലി​പ്പ് എ​ന്നി​വ​ർ മ​ത്സ​ര വി​ധി​ക​ർ​ത്താ​ക്ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു.

റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി​യും ഭ​ദ്രാ​സ​ന സേ​വി​കാ സം​ഘം സെ​ക്ര​ട്ട​റി​യു​മാ​യ നോ​ബി ബൈ​ജു ന​ന്ദി പ​റ​ഞ്ഞു. ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം റ​വ. ടി​റ്റി യോ​ഹ​ന്നാ​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടും റ​വ. ജോ​സി ജോ​സ​ഫി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി സ​മാ​പി​ച്ചു.