അയർലൻഡിൽ നിന്നും നാട്ടിൽ അവധിക്കെത്തിയ ലിസോ ദേവസി അന്തരിച്ചു
ജയ്സൺ കിഴക്കയിൽ
Monday, October 20, 2025 3:53 AM IST
ഡബ്ലിൻ: കേരളത്തിൽ അവധിക്കെത്തിയ അങ്കമാലി തച്ചിൽ ദേവസിയുടെ മകൻ ലിസോ ദേവസി (47) അന്തരിച്ചു. അയർലൻഡിൽ എച്ച്എസ്ഇ ജീവനക്കാരനായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയില്‍ നടത്തപ്പെട്ടു.
ദ്രോഗഡയിൽ താമസിച്ചു വന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച ലിസോയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെരിയാറിലെ ഉളിയന്നൂര്‍ കടവില്‍ മരിച്ച നിലയില്‍ ലിസോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദ്രോഗഡ ഔർ ലേഡി ഓഫ് ലൂർദ്ദ് ആശുപത്രിയിലെ നഴ്സായ ലിന്‍സിയാണ് ഭാര്യ. മക്കള്‍ നിഖിത ,പാട്രിക്ക്.