മോ​ദി ഗാ​ര​ന്‍റി വെ​ള്ള​ത്തി​ലെ വ​ര​പോ​ലെ: ആ​ന്‍റോ ആ​ന്‍റ​ണി
Tuesday, April 16, 2024 10:38 PM IST
പ​ന്ത​ളം: മോ​ദി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര പോ​ലെ​യാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി. ച​ന്ദ​ന​പ്പ​ള്ളി​യി​ൽ പ​ന്ത​ളം ബ്ലോ​ക്കി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.

ഗ്യാ​സി​ന്‍റെ​യും പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ഉ​ട​നെ കൂ​ട്ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി. എ​ന്നാ​ൽ, ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ ഏ​റു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ഉ​ള്ള പോ​രാ​ട്ടം ആ​ണി​ത്. ഏ​ക​ദേ​ശം 840 ഓ​ളം ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചു​ട്ടു​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു പോ​ലും മോ​ദി അ​ങ്ങോ​ട്ടേ​ക്ക് ഇ​തു​വ​രെ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​ന്ത​ളം ബ്ലോ​ക്ക് പ​ര്യ​ട​നം യു​ഡി​എ​ഫ് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ വ​ർ​ഗീ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യെ പു​ഷ്പ​കി​രീ​ടം അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ആ​റ​ന്മു​ള ബ്ലോ​ക്കി​ൽ പ​ര്യ​ട​നം ഇ​ന്ന്

പു​ല്ലാ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി ആ​റ​ന്മു​ള ബ്ലോ​ക്കി​ൽ ഇ​ന്ന് പ​ര്യ​ട​നം ന​ട​ത്തും. കോ​യി​പ്രം, ഇ​ര​വ‌ി​പേ​രൂ​ർ, പു​റ​മ​റ്റം, തോ​ട്ട​പ്പു​ഴ​ശേ​രി, ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം.

പു​ല്ലാ​ട് ആ​ലും​ത​റ ജം​ഗ്ഷ​നി​ൽ രാ​വി​ലെ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി​യി​ൽ എ​ഴി​ക്കാ​ട് കോ​ള​നി​യി​ലാ​ണ് സ​മാ​പ​നം.