കോവിഡ് കുതിപ്പിനു ശമനമില്ല; രാജ്യത്ത് പുതിയ രോഗികൾ 4,14,188
Saturday, May 8, 2021 1:48 AM IST
ന്യൂഡൽഹി: കോവിഡ് കുതിപ്പ് ശമനമില്ലാതെ തുടരുന്നതിനിടെ രാജ്യത്ത് 24 മണിക്കൂറിൽ 4,14,188 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്,ഡൽഹി, കേരളം , ബിഹാർ, പശ്ചിമബംഗാൾ, തമിഴ്നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 71.81 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 62,194.
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 36,45,164. ആയി. ഇത് രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.96 ശതമാനമാണ്. ഇന്നലെ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 78,766 പേരുടെ കുറവ് രേഖപ്പെടുത്തി. ചികിത്സയിലുള്ള ആകെ രോഗികളുടെ 81.04 ശതമാനവും 12 സംസ്ഥാനങ്ങളിലാണ്. ചികിത്സയിലുള്ള ആകെ രോഗികളുടെ 25 ശതമാനം പേരും പത്ത് ജില്ലകളിലാണ്.
ദേശീയതലത്തിൽ മരണനിരക്ക് കുറഞ്ഞ് നിലവിൽ 1.09 ശതമാനമായി. ഇന്നലെ 24 മണിക്കൂറിൽ 3,915 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 74.48 ശതമാനവും പത്തു സംസ്ഥാനങ്ങളിൽനിന്നാണ്. മഹാരാഷ്ട്ര യിലാണ് ഏറ്റവും കൂടുതൽ മരണം- 853. ഉത്തർപ്രദേശിൽ 350 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 66.84 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്. ഇന്നലെ 24 മണിക്കൂറിൽ 23 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.