എണ്പതു കോടിയുടെ മയക്കുമരുന്നുമായി മലയാളി മുംബൈയില്‍ പിടിയിൽ
Friday, October 7, 2022 2:11 AM IST
മുംബൈ: രാജ്യാന്തര മയക്കുമരുന്നുവിപണിയില്‍ എണ്‍പതുകോടി രൂപ വിലമതിക്കുന്ന 16 കിലോ ഹെറോയിനുമായി മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ മലയാളി പിടിയിലായി.
ബിനു ജോൺ എന്നയാളെയാണു മയക്കുമരുന്നുമായി അറസ്റ്റ്ചെയ്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറിയിച്ചു.
1000 ഡോളർ വാഗ്ദാനം ചെയ്തതിനാലാണു മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ചതെന്നും ഇയാൾ പറഞ്ഞു.