കേന്ദ്ര ബജറ്റ്: കേരളത്തിനു പ്രത്യേകിച്ചൊന്നുമില്ല, ആദായനികുതി റിബേറ്റ് പരിധി 7 ലക്ഷം
കേന്ദ്ര ബജറ്റ്: കേരളത്തിനു പ്രത്യേകിച്ചൊന്നുമില്ല, ആദായനികുതി റിബേറ്റ് പരിധി 7 ലക്ഷം
Thursday, February 2, 2023 1:56 AM IST
ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഊ​​​ന്ന​​​ൽ ന​​​ൽ​​​കി​​​യ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ് 10 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി കൂ​​​ട്ടി. ആ​​​ദാ​​​യ​​​നി​​​കു​​​തി സ്ലാ​​​ബു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടു ല​​​ക്ഷം കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സൗ​​​ജ​​​ന്യ​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കുകൂ​​​ടി നീ​​​ട്ടി. വി​​​ക​​​സ​​​ന​​​വും ക്ഷേ​​​മ​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ബ​​​ജ​​​റ്റി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും പ്രാ​​​മു​​​ഖ്യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ അ​​​റി​​​യി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന​​​യു​​​ടെ വി​​​ഹി​​​തം 66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച് 79,000 കോ​​​ടി രൂ​​​പ​​​യാ​​​ക്കി. മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വി​​​ന്‍റെ അ​​​ട​​​ങ്ക​​​ൽ 33 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചാ​​​ണ് 10 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ക്കി​​​യ​​​ത്. ജി​​​ഡി​​​പി​​​യു​​​ടെ 3.3 ശ​​​ത​​​മാ​​​നമാണി​​​ത്.

ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ചാ നി​​​ര​​​ക്ക് ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തും. വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​ഹി​​​തവ​​​ർ​​​ധ​​​ന​​​യോ, പു​​​തി​​​യ വ​​​ൻ​​​പ​​​ദ്ധ​​​തി​​​ക​​​ളോ ഇ​​​ല്ല. വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നും 6.4 ശ​​​ത​​​മാ​​​നം ധ​​​ന​​​ക്ക​​​മ്മി കു​​​റ​​​യ്ക്കാ​​​നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ജ​​​റ്റി​​​ലി​​​ല്ല.

കാ​​​ർ​​​ഷി​​​കവാ​​​യ്പാ ല​​​ക്ഷ്യം 20 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ ചേ​​​ർ​​​ത്ത അ​​​സം​​​സ്കൃ​​​ത റ​​​ബ​​​റി​​​ന്‍റെ (കോന്പൗ​​​ണ്ട് റ​​​ബ​​​ർ) ഇ​​​റ​​​ക്കു​​​മ​​​തിച്ചുങ്കം പ​​​ത്തി​​​ൽ​​നി​​​ന്ന് 25 ശ​​​ത​​​മാ​​​ന​​​മാ​​​യി കൂ​​​ട്ടി. കൃ​​​ഷി സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നും പു​​​തി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഗു​​​ണ​​​ക​​​ര​​​മാ​​​യേ​​​ക്കും.

എ​​​ന്നാ​​​ൽ, എ​​​യിം​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ​​​യും അ​​​വ​​​ഗ​​​ണി​​​ച്ചു. ഉ​​​ട​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നു​​​ള്ള ക​​​ർ​​​ണാ​​​ട​​​ക​​​യ്ക്ക് 5,300 കോ​​​ടി​​​യു​​​ടെ കു​​​ടി​​​വെ​​​ള്ള​​​പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ, തൊ​​​ട്ട​​​ടു​​​ത്ത സം​​​സ്ഥാ​​​ന​​​മാ​​​യ കേ​​​ര​​​ള​​​ത്തി​​​നു പ്ര​​​ത്യേ​​​കി​​​ച്ചൊ​​​ന്നു​​​മി​​​ല്ല.

സൗ​​​ജ​​​ന്യ ഭ​​​ക്ഷ​​​ണ​​​പ​​​ദ്ധ​​​തി​​​യാ​​​യ ‘പി​​​എം ഗ​​​രീ​​​ബ് ക​​​ല്യാ​​​ണ്‍ അ​​​ന്ന യോ​​​ജ​​​ന’ രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഒ​​​രു വ​​​ർ​​​ഷംകൂ​​​ടി തു​​​ട​​​രു​​​മെ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​കീ​​​യ പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​മാ​​​സം അ​​​ഞ്ചു​​​കി​​​ലോ ഭ​​​ക്ഷ്യ​​​ധാ​​​ന്യം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കും. പൂ​​​ർ​​​ണ​​​മാ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചെ​​​ല​​​വി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക്കു ര​​​ണ്ടു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ അ​​​റി​​​യി​​​ച്ചു.

അ​​​ന്ത്യോ​​​ദ​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ 81 കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും. ഭ​​​ക്ഷ​​​ണ​​​വും പോ​​​ഷ​​​കാ​​​ഹാ​​​ര​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. കോ​​​വി​​​ഡ് -19 കാ​​​ല​​​ത്ത് 80 കോ​​​ടി​​​യി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്ക് 28 മാ​​​സ​​​ത്തേ​​​ക്കു സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ആ​​​രും പ​​​ട്ടി​​​ണി കി​​​ട​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി.

50 വിമാനത്താവളങ്ങൾ, റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി

യുവാക്കൾക്ക്

►47 ല​​​ക്ഷം യു​​​വാ​​​ക്ക​​​ൾ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു നേ​​​രി​​​ട്ട് സ്റ്റൈ​​​പ്പെൻ​​​ഡ് ന​​​ൽ​​​കും.
►അ​​​ഞ്ചു കി​​​ലോ വീ​​​തം ഭ​​​ക്ഷ്യ​​​ധാ​​​ന്യം 81 കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​സം​​​തോ​​​റും ന​​​ൽ​​​കും.
►പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന ഫ​​​ണ്ട് 66% വ​​​ർ​​​ധി​​​പ്പി​​​ച്ച് 79,000 കോ​​​ടി രൂ​​​പ​​​യാ​​​ക്കി.
►രാ​​​ജ്യ​​​ത്താ​​​കെ 157 പു​​​തി​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.

►748 ഏ​​​ക​​​ല​​വ‍്യ മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കും.
►പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കാ​​​യി മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 15,000 കോ​​​ടി ചെ​​​ല​​​വ​​​ഴി​​​ക്കും.
►2047നു ​​​മു​​​ന്പാ​​​യി അ​​​രി​​​വാ​​​ൾ രോ​​​ഗം നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്യും.

റെയിൽവേയ്ക്ക്

►റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് 2.40 ല​​​ക്ഷം കോ​​​ടി രൂ​​​പ.
►ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ചി​​​കി​​​ത്സാ സ​​​ഹാ​​​യ​​​വും ന​​​ൽ​​​കും.
►എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പാ​​​ൻ കാ​​​ർ​​​ഡ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​യി സ്വീ​​​ക​​​രി​​​ക്കും.
►ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് പാ​​​ൻ കാ​​​ർ​​​ഡ് പൊ​​​തു തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​ക്കും.
►കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​ഴ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കും.

പുതിയ വിമാനത്താവളങ്ങൾ

►പു​​​തി​​​യ 50 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളും ഹെ​​​ലി​​​പാ​​​ഡു​​​ക​​​ളും നി​​​ർ​​​മി​​​ക്കും.
►63,000 പ്രാ​​​ഥ​​​മി​​​ക സം​​​ഘ​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യാ​​​ൻ 2,516 കോ​​​ടി രൂ​​​പ.
►മെ​​​ഡി​​​ക്ക​​​ൽ രം​​​ഗ​​​ത്ത് നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി.
►പാ​​​ര​​​ന്പ​​​ര്യ ക​​​ര​​​കൗ​​​ശ​​​ല​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് പി​​​എം വി​​​ശ്വ​​​ക​​​ർ​​​മ കു​​​ശ​​​ൽ സ​​​മ്മാ​​​ൻ പ​​​ദ്ധ​​​തി.

തീരമേഖലയ്ക്ക്

►തീ​​​ര​​​മേ​​​ഖ​​​ല​​​യ്ക്ക് 6,000 കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി.
►2,200 കോ​​​ടി​​​യു​​​ടെ ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ പാ​​​ക്കേ​​​ജ്.
►കൃ​​​ഷി​​​ക്ക് ഐ​​​ടി അ​​​ധി​​​ഷ്ഠി​​​ത അ​​​ടി​​​സ്ഥാ​​​നവി​​​ക​​​സ​​​നം.
►കാ​​​ർ​​​ഷി​​​ക സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം; യു​​​വ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക ഫ​​​ണ്ട്.
►സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത കൂ​​​ട്ടാ​​​ൻ മി​​​ഷ​​​ൻ ക​​​ർ​​​മ​​​യോ​​​ഗി.
►2070-ഓ​​​ടെ സീ​​​റോ കാ​​​ർ​​​ബ​​​ണ്‍ വി​​​സ​​​ര​​​ണം.
►ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ഗ​​​വേ​​​ഷ​​​ണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി.

ചെറുകിട വ്യവസായങ്ങൾക്ക്

►ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് 900 കോ​​​ടി. ചെ​​​റു​​​കി​​​ട​​​ക്കാ​​​ർ​​​ക്കു വാ​​​യ്പാ പ​​​ലി​​​ശ ഒ​​രു ശ​​ത​​മാ​​നം.
►ക​​​ണ്ട​​​ൽക്കാടു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ത്തി​​​ന് മി​​​ഷ്ടി പ​​​ദ്ധ​​​തി.
►10,000 ബ​​​യോ ഇ​​​ൻ​​​പു​​​ട്ട് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ സ്ഥാ​​​പി​​​ക്കും.
►ത​​​ണ്ണീ​​​ർ​​​ത്ത​​​ട വി​​​ക​​​സ​​​ന​​​ത്തി​​​ന് അ​​​മൃ​​​ത് ദ​​​രോ​​​ഹ​​​ർ പ​​​ദ്ധ​​​തി.
►ഹ​​​രി​​​തോ​​​ർ​​​ജ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള ഗ്രീ​​​ൻ ഹൈ​​​ഡ്ര​​​ജ​​​ൻ മി​​​ഷ​​​ന് 19,700 കോ​​​ടി.
►ഗ​​​താ​​​ഗ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ന് 75,000 കോ​​​ടി.
►ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന​​​ത്തി​​​ന് 10,000 കോ​​​ടി.

5ജിക്ക്

►5ജി ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കാ​​​ക​​​ൻ 100 ലാ​​​ബു​​​ക​​​ൾ.
►ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ ക്ലീ​​​ൻ പ്ലാ​​​ന്‍റ് പ്രോ​​​ഗ്രാ​​​മി​​​ന് 2,200 കോ​​​ടി രൂ​​​പ.
►നി​​​ർ​​​മി​​​തബു​​​ദ്ധി​​​ക്ക് പ​​​ദ്ധ​​​തി; ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന് മൂന്നു കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും.
►വി​​​നോ​​​ദസ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യ്ക്ക് പു​​​തി​​​യ ആ​​​പ്പ്.
►മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കാ​​​യു​​​ള്ള നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യി​​​ലെ പ​​​രി​​​ധി 30 ല​​​ക്ഷ​​​മാ​​​ക്കി.
►വ​​​നി​​​ത​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി- ‘മ​​​ഹി​​​ള സ​​​മ്മാ​​​ൻ സേ​​​വിം​​​ഗ്സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്’; ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്താം. പ​​​ലി​​​ശ 7.5%.

വി​​​ല കൂടും

സ്വ​​​ർ​​​ണം, വെ​​​ള്ളി, പ്ലാ​​റ്റി​​നം, വ​​​സ്ത്രം, സി​​​ഗ​​​ര​​​റ്റ്, കു​​​ട, കോന്പൗ​​​ണ്ട​​​ഡ് റ​​​ബ​​​ർ, ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ൾ, ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന സൈ​​ക്കി​​ൾ.

വി​​​ല കു​​​റ​​​യും

മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, ലി​​​ഥി​​​യം അ​​​യ​​​ണ്‍ ബാ​​​റ്റ​​​റി, ടി​​​വി സെ​​റ്റ്, കാ​​​മ​​​റ ലെ​​​ൻ​​​സ്, ഹീ​​​റ്റ് കോ​​​യി​​​ൽ, സ്മാ​​​ർ​​​ട്ട് വാ​​​ച്ച്, സ്മാ​​​ർ​​​ട്ട് മീ​​​റ്റ​​​ർ,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.