മുൻ സിപിഎം നേതാവ് പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ
Wednesday, September 17, 2025 1:37 AM IST
കോൽക്കത്ത: ബംഗാളിലെ മുൻ സിപിഎം നേതാവും സാന്പത്തികശാസ്ത്രജ്ഞനുമായ പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ ചേർന്നു.
കോൺഗ്രസ് നേതാക്കളായ ഗുലാം അഹമ്മദ് മിർ, സയിദ് നസീർ ഹുസൈൻ, കനയ്യകുമാർ, ശുഭാങ്കർ സർക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രസേൻജിത്ത് ബോസ് (51) കോൺഗ്രസ് അംഗത്വമെടുത്തത്. ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് പ്രസേൻജിത്ത് പറഞ്ഞു.
2012ലാണ് പ്രസേൻജിത്ത് ബോസ് സിപിഎം വിട്ടത്. രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖർജിയെ പിന്തുണയ്ക്കാനുള്ള സിപിഎം തീരുമാനത്തെ ബോസ് എതിർത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സിപിഎം പുറത്താക്കുകയായിരുന്നു.