ന്യൂ​​യോ​​ർ​​ക്ക്: ല​​യ​​ണ​​ൽ മെ​​​​സി​​​​യി​​​​ല്ലാ​​​​തെ ഇ​​റ​​​​ങ്ങി​​​​യ ഇ​​​​ന്‍റ​​​​ർ മ​​​​യാ​​​​മി​​​​ക്ക് വ​​​​ൻ തോ​​​​ൽ​​​​വി. മേ​​​​ജ​​​​ർ ലീ​​​​ഗ് സോ​​​​ക്ക​​​​ർ (എം​​​​എ​​​​ൽ​​​​എ​​​​സ്) ഫു​​ട്ബോ​​ളി​​ൽ ഇ​​​​ന്‍റ​​​​ർ മി​​​​യാ​​​​മി​​​​യെ 1-4ന് ​​​​ഓ​​​​ർ​​​​ലാ​​​​ന്‍റോ സി​​​​റ്റി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ൽ ലൂ​​​​യി​​​​സ് മ​​റി​​​​യ​​​​ൽ ഒ​​​​ർ​​​​ലാ​​​​ന്‍റോ സി​​​​റ്റി​​​​ക്കാ​​​​യി ഗോ​​​​ള​​​​ടി​​​​ച്ച് ലീ​​​​ഡ് നേ​​​​ടി. മൂ​​​​ന്നു മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ യാ​​​​നി​​​​ക് ബ്രൈ​​​​റ്റ് ക​​​​രി​​​​യ​​​​റി​​​​ലെ ആ​​​​ദ്യ ഗോ​​​​ൾ​​​​ നേ​​​​ടി മ​​​​യാ​​​​മി​​​​യെ സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു. ര​​​​ണ്ടാം പ​​​​കു​​​​തി​​​​യു​​​​ടെ 50-ാം മി​​​​നി​​​​റ്റി​​​​ൽ ലൂ​​​​യി​​​​സ് മ​​റി​​യ​​ൽ വീ​​​​ണ്ടും സ്കോ​​​​ർ ചെ​​​​യ്ത് സി​​​​റ്റി​​​​യെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു.

പി​​​​ന്നീ​​​​ട് മ​​​​യാ​​​​മി പൂ​​​​ർ​​​​ണ​​​​മാ​​​​യും മ​​​​ത്സ​​​​രം കൈ​​​​വി​​​​ട്ടു. 58-ാം മി​​​​നി​​​​റ്റി​​​​ൽ മാ​​​​ർ​​​​ട്ടി​​​​ൻ ഒ​​​​ഡേ​​​​ജ സി​​​​റ്റി​​​​ക്കാ​​​​യി മൂ​​​​ന്നാം ഗോ​​​​ൾ നേ​​​​ടി സു​​​​ര​​​​ക്ഷി​​​​ത ലീ​​​​ഡ് ഉ​​​​റ​​​​പ്പി​​​​ച്ചു. 88-ാം മി​​​​നി​​​​റ്റി​​​​ൽ മാ​​​​ർ​​​​ക്കോ പ​​​​സാ​​​​ലി​​​​ച്ച് സി​​​​റ്റി​​​​യു​​​​ടെ നാ​​​​ലാം ഗോ​​​​ൾ നേ​​​​ടി വ​​​​ൻ ജ​​​​യ​​​​മൊ​​​​രു​​​​ക്കി. സീ​​​​സ​​​​ണി​​​​ലെ പ​​​​സാ​​​​ലി​​​​ച്ചി​​​​ന്‍റെ പ​​​​ത്താ​​​​മ​​​​ത്തെ ഗോ​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.


ജ​​​​യ​​​​ത്തോ​​​​ടെ ഈ​​​​സ്റ്റേ​​​​ണ്‍ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ ഒ​​​​ർ​​​​ലാ​​​​ന്‍റോ സി​​​​റ്റി നാ​​​​ലാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കു​​​​തി​​​​ച്ചു. മ​​​​യാ​​​​മി ആ​​​​റാം സ്ഥാ​​​​ന​​​​ത്താ​​​​ണ് നി​​​​ല​​​​വി​​​​ൽ. എ​​​​ന്നാ​​​​ൽ, അ​​​​ഞ്ചു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ബാ​​​​ക്കി​​​​നി​​​​ൽ​​​​പ്പു​​​​ണ്ട്.
സൂ​​​​പ്പ​​​​ർ താ​​​​രം മെ​​​​സി​​​​യി​​​​ല്ലാ​​​​തെ​​​​യി​​​​റ​​​​ങ്ങി​​​​യ​​​​ത് മ​​​​യാ​​​​മി​​​​ക്ക് വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

ലീ​​​​ഗ്സ് ക​​​​പ്പിൽ നെ​​​​കാ​​​​സ​​​​യ്ക്ക​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വ​​​​ല​​​​തു കാ​​​​ലി​​​​ന് പ​​​​രി​​​​ക്കേ​​​​റ്റ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മെ​​​​സി​​​​ക്ക് മ​​​​ത്സ​​​​രം ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. 18 ഗോ​​​​ളു​​​​ക​​​​ളാ​​​​ണ് മെ​​​​സി മ​​​​യാ​​​​മി​​​​ക്കു​​​​വേ​​​​ണ്ടി സീ​​സണി​​ൽ ഇ​​​​തു​​​​വ​​​​രെ അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​ത്.