ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതു ഭീതി മൂലം: ചെന്നിത്തല
Friday, September 18, 2020 12:19 AM IST
ഹരിപ്പാട്: അന്വേഷണം തന്നിലേക്ക് നീളുമോയെന്ന ഭീതിമൂലമാണു മന്ത്രി ജലീൽ രാജിവയ്ക്കേണ്ടെന്നു മുഖ്യമന്ത്രി പറയുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അല്ലെങ്കിൽ ഇ.പി. ജയരാജനും, സി.കെ. ശശീന്ദ്രനും, തോമസ് ചാണ്ടിയും രാജിവയ്ക്കേണ്ടി വന്ന ധാർമികത എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിലുണ്ടാകുന്നില്ല എന്നു ചോദിച്ച അദ്ദേഹം അന്വേഷണം തന്റെ ഓഫീസിലേക്കു നീങ്ങുമെന്നു മുഖ്യമന്ത്രി ഭയക്കുകയാണെന്നും ആരോപിച്ചു. സംസ്ഥാന ത്ത് ആദ്യമായിട്ടാണ് ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്-ചെന്നിത്തല ആരോപിച്ചു.