ദർശനയിൽ നീറ്റ്/ജെഇഇ ഓൺലൈൻ പരിശീലനം
Wednesday, December 2, 2020 12:34 AM IST
കോട്ടയം: ദർശന അക്കാദമിയുടെ നീറ്റ്/ജെഇഇ ഓൺലൈൻ-ഓഫ്ലൈൻ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് സിഎംഐ വൈദികരുടെ നേതൃത്വത്തിൽ മികച്ച അധ്യാപകർ നയിക്കുന്ന ക്ലാസുകൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.
സംശയനിവാരണ കൗണ്ടറുകൾ, പേഴ്സണൽ പ്രോബ്ലം സോൾവിംഗ് സെക്ഷനുകൾ, ദിവസേനയുള്ള ഡിപിപി ക്ലിനിക്കൽ/റെമഡിയൽ ക്ലാസുകൾ, സ്റ്റഡി മെറ്റീരിയലുകൾ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ 30 വർഷക്കാലയളവിൽ ഇരുപതിനായിരത്തിൽ അധികം വിദ്യാർഥികളെ മെഡിക്കൽ, പാരാമെഡിക്കൽ പഠനത്തിന് യോഗ്യരാക്കിയ ദർശന അക്കാദമി, മികച്ച വിദ്യാർഥികൾക്കായി ചാവറ സ്കോളർഷിപ്പും ലഭ്യമാക്കുമെന്ന് ഡയറക്ടർ ഫാ. ജിനു മച്ചുകുഴി സിഎംഐ അറിയിച്ചു. 8547673001, 8547673003.