കെപിസിസി ക്യാന്പ് എക്സിക്യൂട്ടീവ്: വ്യക്തികേന്ദ്രീകൃത വിമർശനം ഉണ്ടായിട്ടില്ലെന്ന് കെ. സുധാകരൻ
Thursday, July 18, 2024 10:57 PM IST
തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകളും നിർദേശങ്ങളുമാണ് വയനാട് സുൽത്താൻബത്തേരിയിലെ കെപിസിസി ക്യാന്പ് എക്സിക്യൂട്ടീവിൽ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവച്ചതെന്നും ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമർശിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും ക്യാന്പിലുണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പ്രസ്താവിച്ചു.