പെട്രോള്‍ ആക്രമണം ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു
Monday, July 21, 2025 1:32 AM IST
രാമപുരം: പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജ്വല്ലറി ഉടമ മരിച്ചു.
രാമപുരം ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനാണ് (55) ഇന്നലെ രാവിലെ മരിച്ചത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് രാമപുരം ഇളംതുരുത്തിയില്‍ തുളസീദാസ് എന്നയാള്‍ ജ്വല്ലറിയിലെത്തി അശോകനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ ഉമാദേവി .മക്കള്‍: അമല്‍ കൃഷ്ണ, അനന്യ കൃഷ്ണ.