സ്കൂൾ സമയമാറ്റം ; മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച ബുധനാഴ്ച
Monday, July 21, 2025 1:32 AM IST
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം വിശദീകരിക്കാൻ മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തും. 23 ന് ഉച്ചകഴിഞ്ഞ് 3.30ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രിയുടെ ചേന്പറിൽ ചർച്ച നടത്തുക.
നിലവിലെ സമയക്രമം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ മന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് വിശദീകരിക്കും.