കൂടുതൽ സമുദായാംഗങ്ങൾ രാഷ്ട്രീയത്തിലേക്ക് വരണം: മാര്‍ തോമസ് തറയില്‍
Monday, July 21, 2025 1:32 AM IST
ചങ്ങനാശേരി: ആസന്നമാകുന്ന തദ്ദേശസ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമുദായാംഗങ്ങള്‍ക്ക് ക്രിയാത്മക നിലപാടുകളുണ്ടാകണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ക്രൈസതവ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ടു പോകുവാന്‍ സമുദായാംഗങ്ങള്‍ക്കു കഴിയണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതസമിതി മെത്രാപ്പോലീത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കാനാന്‍ വിഷന്‍ 2കെ25 ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കൂടുതല്‍ ആളുകള്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരണമെന്നും ഭരണ രംഗത്തേക്കുള്ള വരവിന് രാഷ്ട്രീയ നിലപാടുകള്‍ വിലങ്ങുതടയാകരുതെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ക്രൈ സ്തവ സമുദായം പ്രബലപ്പെട്ടിടത്തെല്ലാം സമൂഹവും വളര്‍ന്നതിന്റെ ചരിത്രമാണ് കാണുന്നത്. സ്വാമി വിവേകാനന്ദന് ഭ്രാന്താലയമെന്നു വിളിച്ച നാട് ഇന്ന് സാമൂഹിക പുരോഗതിയില്‍ മുന്നേറുന്നത് ക്രൈസ്തസമൂഹം ഭാരതത്തില്‍ പകര്‍ന്ന വിദ്യാഭ്യാസവെളിച്ചമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതസമിതി പുറത്തിറക്കിയ ദീപകം മാര്‍ഗരേഖ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട് പ്രകാശനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല മാര്‍ഗനിര്‍ദേശ പ്രസംഗം നടത്തി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയില്‍, അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക, ജോസ് വെങ്ങാന്തറ, ഫാ. തോമസ് ഇരുമ്പുകുത്തി സിഎംഐ, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ജേക്കബ് നിക്കോളാസ്, ടോമിച്ചന് അയ്യരുകുളങ്ങര, സി.ടി. തോമസ്, ജോര്‍ജ്കുട്ടി മുക്കത്ത്,ജിജി ജോണ്സണ്, റോസിലിന് കുരുവിള, ചാക്കപ്പന് ആന്റണി, പി.സി കുഞ്ഞപ്പന്, കെ.എസ് ആന്റണി, ജോര്‍ജ് വര്‍ക്കി, ജോസി ഡൊമിനിക്ക്, സിസി സെബാസ്റ്റ്യന്‍, ജസി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.