മാസപ്പടിക്കേസ്: വീണ അടക്കമുള്ളവരെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശം
Monday, July 21, 2025 1:32 AM IST
കൊച്ചി: മാസപ്പടിക്കേസില്‍ സിബിഐ, ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ അടക്കമുള്ളവരെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയിലാണു നിര്‍ദേശം.
എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണ, അഴിമതി ഇടപാടുകള്‍ സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാണു ഷോണിന്റെ ആവശ്യം. കേന്ദ്രസര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയുള്ള ഹര്‍ജിയിലാണ് എസ്എഫ്ഐഒ കുറ്റപത്രത്തില്‍ പ്രതികളായവരെക്കൂടി എതിര്‍കക്ഷികളാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
വീണ, സിഎംആര്‍എല്‍ കമ്പനി, എക്സാലോജിക് കമ്പനി അടക്കം 13 പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഈ 13 പേരെയും കക്ഷി ചേര്‍ക്കും. എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മറ്റ് ഏജന്‍സികള്‍ക്കു തുടരന്വേഷണം നടത്താന്‍ അവകാശമുണ്ടെന്ന കേന്ദ്ര കമ്പനികാര്യ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.