ആംബുലൻസ് തടഞ്ഞ സംഭവം; നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു
Monday, July 21, 2025 1:32 AM IST
തിരുവനന്തപുരം : ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിലെ ആദിവാസി യുവാവ് ബിനു ദാരുണമായി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു.
വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുവിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനായി കയറ്റിയ ആംബുലൻസ് കോണ്‍ഗ്രസുകാർ സമരത്തിന്റെ ഭാഗമായി തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം.
യഥാസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നായിരുന്നു മരണം. സമരത്തിന്റെ ഭാഗമായി ആംബുലൻസ് തടഞ്ഞുവച്ചതാണ് മെഡിക്കൽ കോളജിൽ സമയത്തിന് എത്തിക്കാൻ കഴിയാതിരുന്നതെന്ന് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. ചികിത്സ ലഭ്യമാക്കുന്നതിന് തടസം സൃഷ്ടിച്ചവർക്കെതിരേ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു.