വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Monday, July 21, 2025 1:32 AM IST
കൊയിലാണ്ടി: പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. കുറുവങ്ങാട് മ സ്ജിദിനു സമീപം ഹിബാ മൻസിൽ ഫാത്തിമ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു സംഭവം.
വീടിനടുത്തുള്ള പറമ്പിലെ മരം മുറിഞ്ഞ് വൈദ്യുതലൈനിൽ പതിക്കുകയും മരക്കൊമ്പിൽ ലൈൻ പിണഞ്ഞ് വീട്ടുമുറ്റത്ത് വീഴുകയുമായിരുന്നു. ശബ്ദംകേട്ട് പുറത്തേക്കെത്തിയ ഫാത്തിമ മരക്കൊമ്പിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ അയൽവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി, അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: ബാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറുന്നീസ, ഫൗസിദ. മരുമക്കൾ: ഹാശിം, നവാസ് (വരകുന്ന്), അൻസാർ (കോട്ടക്കൽ, വടകര), പരേതനായ അഫ്സൽ. സഹോദരങ്ങൾ: ബഷീർ, നിസാർ, ഹംസ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.