മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ച ; നേരത്തേ ആകാമായിരുന്നല്ലോ: വി.ഡി. സതീശൻ
Monday, July 21, 2025 1:32 AM IST
കൊച്ചി: കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാക്കിയത് മറ്റു വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
സെനറ്റ് ഹാള്‍ വാടകയ്ക്കു കൊടുത്തതിന്റെ പേരില്‍ എന്തെല്ലാം സമരാഭാസങ്ങളാണു നടന്നത്. എസ്എഫ്ഐക്കാരെക്കൊണ്ട് ചൂടുചോറ് വാരിച്ചശേഷമാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്.
ഇത് ആദ്യമേ ചെയ്യാമായിരുന്നു. എത്രയോ കുട്ടികളെയും ജീവനക്കാരെയും മര്‍ദിച്ചു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഈ കൂടിക്കാഴ്ച നേരത്തേ നടത്തിയാല്‍ മതിയായിരുന്നല്ലോ. നിസാര പ്രശ്നത്തിന്റെ പേരിലുള്ള തര്‍ക്കം ബാധിച്ചത് സര്‍വകലാശാലകളെയും വിദ്യാര്ഥികളെയുമാണെന്നും സതീശൻ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.