21 കോടിയുടെ പദ്ധതികളുമായി വൈസ്മെന്‍ ഇന്റര്‍നാഷണല്‍
Saturday, July 19, 2025 2:12 AM IST
കൊച്ചി: എറണാകുളം, ആലപ്പുഴ, ഇടുക്കി റവന്യു ജില്ലകള്‍ ഉള്‍പ്പെടുന്ന വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ നടക്കും.
വൈകുന്നേരം നാലിന് പട്ടിമറ്റം റോസ മിസ്റ്റിക്ക കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടി ജസ്റ്റീസ് ജേക്കബ് ബെഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യും. ഇന്ത്യ ഏരിയ പ്രസിഡന്റ് ബാബു ജോര്‍ജിന്റെ സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും.
21 കോടി രൂപയുടെ സേവനപദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.റീജണല്‍ ഡയറക്ടര്‍ പി.ജെ. കുര്യച്ചന്, റീജണല്‍ സെക്രട്ടറി ബെന്നി പോള്‍, ട്രഷറര്‍ ഡാനിയേല്‍ സി. ജോണ്‍, ലൈജു ഫിലിപ്പ്, റെജി മാത്യു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.