കായികമേഖലയില്‍ ട്രേഡ് യൂണിയന് രൂപീകരിക്കുന്നു
Friday, July 18, 2025 2:42 AM IST
കൊച്ചി: കായികമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുമായി സ്പോര്‍ട്സ് ട്രേഡ് യൂണിയന് രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ) സ്പോര്‍ട്സ് കോണ്‍ക്ലേവ് നടത്തുന്നു. എറണാകുളം കരിക്കാമുറിയിലെ എസ്എംആര്‍ഐ കാമ്പസില്‍ 26ന് ഉച്ചകഴിഞ്ഞു മൂന്നിനാണ് കോണ്‍ക്ലേവ്.
‘ലെറ്റ്സ് സേവ് ഇന്ത്യന്‍ ഫുട്ബോള്‍’ എന്നപേരില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ ക്ലബുകള്‍, സ്പോര്‍ട്സ് നിക്ഷേപകര്‍, ആരാധകര്‍, കളിക്കാര്‍, അനുബന്ധ സ്പോര്‍ട്സ് പ്രഫഷണലുകള്‍ എന്നിങ്ങനെ കായികമേഖലയുമായി ബന്ധപ്പെട്ട ആര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 8139005259.