കൊല്ലത്തെ വിദ്യാർഥിയുടെ മരണം: പരിശോധന നടത്തും: സിപിഎം
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: കൊല്ലത്തു സ്കൂളിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാൽ ഇതിനെ രാഷ്ട്രീയവത്കരിക്കാൻ പാടില്ല.സ്കൂൾ വികസനസമിതിയിൽ എല്ലാവരുമുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്തി മുന്നോട്ടുപോകുമെന്നും അദേഹം പറഞ്ഞു.