നെല്ലുസംഭരണത്തിന് 100 കോടി രൂപ അനുവദിച്ചു
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്സിഡി വിതരണത്തിനായാണ് തുക നൽകിയത്. ബജറ്റിൽ 606 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 285 കോടി രൂപ ഇതിനകം അനുവദിച്ചു.
നെല്ല് സംഭരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സബ്സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നതെന്നു ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശികയാണ്. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നതായും മന്ത്രി അറിയിച്ചു.