എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പും: വി.ഡി. സതീശൻ
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്പോഴാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. അഞ്ചു വർഷം മുന്‍പാണു വയനാട്ടിൽ പത്തു വയസുകാരി ക്ലാസ് മുറിയിൽ പാന്പു കടിയേറ്റു മരിച്ചത്.
ഇപ്പോൾ മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ ഓഡിറ്റ് ചെയ്യാൻ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചതെന്നു സതീശൻ ചോദിച്ചു.