ഫിസാറ്റില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനു തുടക്കം
Saturday, July 19, 2025 2:12 AM IST
കൊച്ചി: സാങ്കേതികമേഖലയിലെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന രണ്ടു ദിവസത്തെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജില്‍ തുടക്കമായി.
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി ആന്‍ഡ് സയന്‍സ് അസോസിയേറ്റ് ഡീനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സ് കേരള ചെയറുമായ ഡോ. ബി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
കമ്യൂണിക്കേഷന്‍ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളും സാധ്യതകളുമാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഫിസാറ്റിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗമാണു ശില്പശാലയ്ക്കു നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എം.പി. അബ്ദുള്‍ നാസര്‍, ജോര്‍ജ് ചാക്കോ, ഇ.കെ. രാജവര്‍മ, കെ. ജയശ്രീ, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.