കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഈടാക്കില്ലെന്നു കേന്ദ്രം
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് (സിസിആർസി) ഈ ടാക്കരുതെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ.
വിമാനത്താവളത്തെ കാർഗോ ഹബ്ബാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് സിസിആർസി നടപ്പിലാക്കരുതെന്ന് സംസ്ഥാനസർക്കാർ കഴിഞ്ഞ മേയ് മാസത്തിൽ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സിസിആർസി നടപ്പിലാക്കില്ലെന്നു സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസിനെ അറിയിച്ചത്.
സെപ്റ്റംബർ മാസത്തിൽ ചേരുന്ന കേന്ദ്രമന്ത്രിസഭാ സബ് കമ്മിറ്റി യോഗത്തിൽ കണ്ണൂർ വിമാനത്താവളത്തെ അന്തർദേശീയ എയർപോർട്ടാക്കി മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി കെ.വി. തോമസിനെ അറിയിച്ചു.