നവീന്‍ ബാബുവിന്റെ മരണം; മന്ത്രി രാജനെതിരേ ചെന്നിത്തല
Monday, July 21, 2025 1:32 AM IST
കണ്ണൂർ: റവന്യു മന്ത്രി കെ. രാജന് ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യു ന്നയാളെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യം മുതല്‍ പി.പി. ദിവ്യയെ സഹായിക്കാനുള്ള ഇടപെടലുകള്‍ നടന്നെന്ന് കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ സമ്മർദ്ദത്തിലാണ് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് ദിവ്യക്ക് അനുകൂലമായി മൊഴി നല്‍കിയത്. പ്രതിയെ രക്ഷിക്കാന്‍ ആസൂത്രിതനീക്കം നടന്നു.
ജില്ലാ കളക്ടര്‍ ഇക്കാര്യങ്ങള്‍ നേരത്തെ പറഞ്ഞിരുന്നോ എന്ന് മന്ത്രി കെ. രാജന് വിശദീകരിക്കണം. അതു ജനങ്ങളോടു പറയേണ്ട ബാധ്യത മന്ത്രിക്കില്ലേയെന്നും ചെന്നിത്തല ചോദിച്ചു.