ചരിത്രത്തിൽ ആദ്യം: സുമലത മോഹൻദാസ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി
Monday, July 21, 2025 1:32 AM IST
വടക്കഞ്ചേരി: കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രം തിരുത്തിക്കുറിച്ച് സിപിഐ മലമ്പുഴ ലോക്കൽ കമ്മിറ്റി അംഗം സുമലത മോഹൻദാസ് (45) പാലക്കാട് ജില്ലാ സെക്രട്ടറിസ്ഥാനത്ത്.
കമ്യുണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ജില്ലാ സെക്രട്ടറിയാകുന്നത്. ഐകകണ്ഠ്യേനയാണ് സുമലതയുടെ പേര് അമ്പതംഗ ജില്ലാ കൗൺസിൽ അംഗീകരിച്ചത്. സിപിഐ മഹിളാസംഘം ജില്ലാ സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമാണ് ഇവർ.
നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് സുമലത മോഹൻദാസ്. 2005 മുതൽ 2010 വരെ പഞ്ചായത്ത് മെംബറും 2010 മുതൽ 2015 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.