ബംഗാളിൽ സിപിഎമ്മിന് കോൺഗ്രസിന്റെ വക നാലു സീറ്റുകൾ
Thursday, March 21, 2019 12:28 AM IST
കോൽക്കത്ത: ബംഗാളിൽ സിപിഎമ്മിനായി നാലു സീറ്റുകൾ നീക്കിവച്ചെന്നു കോൺഗ്രസ്. സഖ്യചർച്ചകൾ പരാജയപ്പെടാൻ കാരണം സിപിഎമ്മാണെന്നു കോൺഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നാലു സീറ്റുകളിൽ സിപിഎം സ്ഥാനാർഥികളെ നിർത്താത്തതിനു പകരം തെക്കൻ ബംഗാളിലെ ഡയമണ്ട് ഹാർബർ, ബിഷ്ണുപുർ, ടാംലക്, ആരംബാഗ്, അസൻസോൾ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ഇടതുമുന്നണിക്കു തീരുമാനമെടുക്കാമെന്നും ഭട്ടാചാര്യ പറഞ്ഞു.
സീറ്റ് വിഭജനചർച്ചകൾ പരാജയപ്പെടാൻ കാരണം സിപിഎമ്മും ഇടതുമുന്നണിയുമാണ്. സഖ്യത്തിന് ഇടതുമുന്നിക്ക് താത്പര്യമുണ്ടായിരുന്നില്ല. സീറ്റ് ധാരണയായിരുന്നു ഇടതുമുന്നണിക്കുവേണ്ടിയിരുന്നത്. ഞങ്ങളുടെ പാർട്ടിയുടെ അന്തസ് കെടുത്തി സീറ്റ്ധാരണയുണ്ടാക്കാൻ ഒരുക്കമല്ല. 11 സീറ്റുകളിലെ സ്ഥാനാർഥികളെ മാറ്റുന്ന പ്രശ്നമില്ല. കോൺഗ്രസ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടും-പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.