തമിഴ്നാട്ടിൽനിന്നും തെലുങ്കാനയിൽനിന്നുമുള്ള 100 മഞ്ഞൾ കർഷകർ വാരാണസിയിൽ മോദിക്കെതിരേ മത്സരിക്കാനൊരുങ്ങുന്നു
Tuesday, April 23, 2019 11:30 PM IST
ഹൈദരാബാദ്: തമിഴ്നാട്ടിൽനിന്നും തെലുങ്കാനയിൽനിന്നുമുള്ള 100 മഞ്ഞൾ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിക്കാനൊരുങ്ങുന്നു.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനാണ് ഈ നീക്കം. ഏപ്രിൽ 29നു മുന്പ് പത്രിക സമർപ്പിക്കുമെന്നു മഞ്ഞൾ കർഷക സംഘടനാ നേതാവായ പി.കെ. ദൈവശിഖാ മണി പറഞ്ഞു. തമിഴ്നാട്ടിൽനിന്നും തെലുങ്കാനയിൽനിന്നും 50 വീതം കർഷകരാണു മത്സരിക്കുക. തെലുങ്കാനയിലെ നിസാമാബാദിൽ ഏപ്രിൽ 11നു നടന്ന തെരഞ്ഞെടുപ്പിൽ 177 കർഷകർ മത്സരിച്ചിരുന്നു.