മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആസാമിൽ വോട്ട് രേഖപ്പെടുത്തി
Tuesday, April 23, 2019 11:30 PM IST
ഗോഹട്ടി: ആസാമിൽ ലോക്സഭയിലേക്കു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഭാര്യ ഗുർശരൺ കൗറിനൊപ്പം ദിസ്പുർ ഹയർ സെക്കൻഡറി വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്തു പുറത്തുവന്ന മൻമോഹൻ ഫോട്ടോയ്ക്കു പോസ് ചെയ്തെങ്കിലും വോട്ടെടുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല.
ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ റിപുൻ ബോറ, നിയമസഭാ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ എന്നിവർ മൻമോഹൻ സിംഗിനെ അനുഗമിച്ചു. ബൊംബീത ശർമയാണ് ഗോഹട്ടിയിലെ കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർഥി.
ആസാം മുൻ മുഖ്യമന്ത്രി ഹിതേശ്വർ സൈക്കിയയുടെ വസതിയിൽ വിശ്രമിച്ചശേഷം വൈകുന്നേരം ഡൽഹിക്കു മടങ്ങി.