വിമത എംഎൽഎമാർ വാദം കേൾക്കാൻ എത്തിയില്ല
Saturday, July 13, 2019 12:52 AM IST
ബം​​ഗ​​ളൂ​​രു: രാ​​ജി​​ക്കാ​​ര്യ​​ത്തി​​ൽ വാ​​ദം കേ​​ൾ​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക സ്പീ​​ക്ക​​ർ​​ക്കു മു​​ന്പാ​​കെ ഹാ​​ജ​​രാ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട മൂ​​ന്ന് എം​​എ​​ൽ​​എ​​മാ​​രും ഇ​​ന്ന​​ലെ​​യെ​​ത്തി​​യി​​ല്ല. കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രാ​​യ ആ​​ന​​ന്ദ് സിം​​ഗ്, പ്ര​​താ​​പ് ഗൗ​​ഡ പാ​​ട്ടീ​​ൽ, ജെ​​ഡി-​​എ​​സ് എം​​എ​​ൽ​​എ നാ​​രാ​​യ​​ണ ഗൗ​​ഡ എ​​ന്നി​​വ​​രോ​​ടാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നും നാ​​ലി​​നും ഇ​​ട​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ സ്പീ​​ക്ക​​ർ കെ.​​ആ​​ർ. ര​​മേ​​ശ്കു​​മാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നത്.


പ്ര​​താ​​പ് ഗൗ​​ഡ​​യും നാ​​രാ​​യ​​ണ ഗൗ​​ഡ​​യും മും​​ബൈ​​യി​​ലാ​​ണ്. ആ​​ന​​ന്ദ് സിം​​ഗ് ഗോ​​വ​​യ്ക്കു പോ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.