കർണാടകയിൽ ഷെട്ടാറും ഈശ്വരപ്പയും അടക്കം 17 മന്ത്രിമാർ അധികാരമേറ്റു
Wednesday, August 21, 2019 12:19 AM IST
ബംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ അടക്കം 17 മന്ത്രിമാരെ ഉൾപ്പെടുത്തി കർണാടക മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്നാഴ്ചയ്ക്കുശേഷമാണു ബി.എസ്. യെദിയൂരപ്പ മന്ത്രിസഭ വികസിപ്പിച്ചത്. മുൻ ഉപമുഖ്യമന്ത്രിമാരായ കെ.എസ്. ഈശ്വരപ്പ, ആർ. അശോക, സ്വതന്ത്രൻ എച്ച്. നാഗേഷ്, ബി. ശ്രീരാമലു എന്നിവരും മന്ത്രിമാരാണ്.
എംഎൽഎയോ എംഎൽസിയോ അല്ലാത്ത ലക്ഷ്മൺ സംഗപ്പ സാവഡിയും മന്ത്രിയായത്. കോട്ട ശ്രീനിവാസ് പൂജാരി, ഗോവിന്ദ് എം. കാരജോൾ, അശ്വത് നാരായൺ സിഎൻ. എസ്. സുരേഷ്കുമാർ, വി. സോമണ്ണ, സി.ടി. രവി, ബാസവരാജ് ബൊമ്മൈ, ജെ.സി. മധുസ്വാമി, സി.സി. പാട്ടീൽ, പ്രഭു ചവാൻ, ശശികല ജോളി അന്നാസാഹെബ് എന്നിവരാണു മറ്റു മന്ത്രിമാർ. മന്ത്രിമാരിൽ ഏഴു പേർ ലിംഗായത്ത് വിഭാഗക്കാരാണ്. മൂന്നു വൊക്കലിഗക്കാരും മന്ത്രിമാരായി.