സാന്പത്തികമാന്ദ്യം: സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക
Monday, August 26, 2019 12:27 AM IST
ന്യൂഡൽഹി: സാന്പത്തികമാന്ദ്യത്തിനു പരിഹാരം കണ്ടെത്താതെ കേന്ദ്രസർക്കാർ മീഡിയ മാനേജ്മെന്റ് നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
പുതിയ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. സാന്പത്തികമാന്ദ്യത്തിനു പരിഹാരം കണ്ടെത്താതെ മാധ്യമങ്ങളെ വലയിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നു പ്രിയങ്ക ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. കേന്ദ്ര ധനമന്ത്രിയുടെ പത്രസമ്മേളനത്തെ പരോക്ഷമായി വിമർശിച്ചായിരുന്നു പ്രിയങ്കയുടെ പ്രതികരണം.