മരട് ഫ്ലാറ്റുടമകൾ സുപ്രീംകോടതിയിൽ
Tuesday, September 10, 2019 12:34 AM IST
ന്യൂഡൽഹി: തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാത്ത കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവിനെതിരേ ഹർജിയുമായി ഫ് ളാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയിൽ.
നിയമ ലംഘനം പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള റിട്ട് ഹർജിയാണ് ഉടമകൾ ഫയൽ ചെയ്തത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് നാളെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നാണു സൂചന.
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള മേയ് എട്ടിലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, 20നകം പൊളിച്ചു നീക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു.