എൻസിപി എംപി ഉദയൻരാജെ ഇന്നു ബിജെപിയിൽ ചേരും
Saturday, September 14, 2019 12:11 AM IST
മുംബൈ: എൻസിപി എംപി ഉദയൻരാജെ ഭോസാലെ ഇന്നു ബിജെപിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണു ഉദയൻരാജെ ബിജെപി അംഗത്വമെടുക്കുക. ഛത്രപതി ശിവജിയുടെ പിന്തുടർച്ചക്കാരനാണ് സത്താറ എംപിയായ ഉദയൻരാജെ.
മഹാരാഷ്ട്രയിൽ എൻസിപിയുടെ ഉരുക്കുകോട്ടയാണ് സത്താറ. 1999 മുതൽ ഇവിടെ എൻസിപിയാണു വിജയിക്കുന്നത്. സത്തറായിലെ എംഎൽഎയും ഉദയൻരാജെയുടെ ബന്ധുവുമായ ശിവേന്ദ്രസിംഗ് ജൂലൈ 31നു ബിജെപിയിൽ ചേർന്നിരുന്നു.