ഹരിയാനയിൽ പ്രമുഖ ഐഎൻഎൽഡി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ
Monday, September 16, 2019 12:22 AM IST
ന്യൂഡൽഹി: ഹരിയാനയിലെ പ്രമുഖ ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കൾ(ഐഎൻഎൽഡി) കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രിയും ഐഎൻഎൽഡി മുൻ സംസ്ഥാന അധ്യക്ഷനുമായ അശോക് അറോറ, മുൻ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ജയ് പ്രകാശ്, മുൻ മന്ത്രിയും ഐഎൻഎൽഡി നേതാവുമായ സുഭാഷ് ഗോയൽ, മുൻ ഐഎൻഎൽഡി നേതാവ് പ്രദീപ് ചൗധരി, മുൻ ഹരിയാന മന്ത്രി ജസ്വിന്ദർ സിംഗ് സന്ധുവിന്റെ മകൻ ജഗൻജിത് സന്ധു എന്നിവരാണു കോൺഗ്രസിൽ ചേർന്നത്.
എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്, ഹരിയാന പിസിസി അധ്യക്ഷ കുമാരി ഷെൽജ, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഐഎൻഎൽഡി നേതാക്കൾ കോൺഗ്രസിൽ ചേർന്നത്.