പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട എസ്ഐ സ്വയംവെടിവച്ചു ജീവനൊടുക്കി
Tuesday, September 17, 2019 11:23 PM IST
കേവാദിയ(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ് സബ് ഇൻസ്പെക്ടർ ഇന്നലെ സഹപ്രവർത്തകന്റെ സർവീസ് റിവോൾവർ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചു.
നവസാരി ജില്ലയിലെ ലോക്കൽ ക്രൈംബ്രാഞ്ച് എസ്ഐ ആയ എൻ.സി. ഫിനാവിയ (29) ആണ് കേവാദിയായിലെ സർക്യൂട്ട് ഹൗസിനു പുറത്ത് ഡ്യൂട്ടിക്കിടെ ഇന്നലെ രാവിലെ 10.30 ഓടെ വെടിവച്ചു മരിച്ചതെന്ന് നവസാരി ഡിവൈഎസ്പി ആർ.ഡി. ഓസ പറഞ്ഞു.
ആയുധവുമായി നിൽക്കുന്ന ചിത്രമെടുക്കാനാണ് സുഹൃത്തായ എം.ബി. കൊങ്കണിയുടെ പക്കൽനിന്നു ഫിനാവിയ സർവീസ് റിവോൾവർ വാങ്ങിയത്. കൊങ്കണി റിവോൾവർ കൈമാറിയതും ഫിനാവിയ നെറ്റിയിലേക്കു റിവോൾവർ ചൂണ്ടി വെടിയുതിർക്കുകയായിരുന്നുവെന്നു ഡിവൈഎസ്പി പറഞ്ഞു.