മോദിയെ മമത ബാനർജി കണ്ടു
Thursday, September 19, 2019 12:36 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തി. ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കുന്നതിൽ നടപടി സ്വീകരിക്കാമെന്നു പ്രധാനമന്ത്രി ഉറപ്പു നല്കിയതായും ദുർഗാപൂജയ്ക്കായി പ്രധാനമന്ത്രിയെ ബംഗാളിലേക്കു ക്ഷണിച്ചതായും മമത പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയില്ലെന്നു മമത പറഞ്ഞു. രണ്ടാം തവണ പ്രധാനമന്ത്രിയായശേഷം ആദ്യമായാണു നരേന്ദ്ര മോദിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തുന്നത്.