ഗുജറാത്തിൽ ആൾക്കൂട്ട ആക്രമണത്തിൽ മൂന്നു ജീവനക്കാർ മരിച്ചു
Thursday, September 19, 2019 12:36 AM IST
ബറൂച്ച്: ഗുജറാത്തിലെ ബറൂച്ചിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗ്ലാസ് ഫാക്ടറിയിലെ മൂന്നു സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു. മുപ്പതോളം പേരായിരുന്നു, പൂട്ടിക്കിടക്കുന്ന പി.ജെ ഗ്ലാസ് കന്പനിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.മോഷണശ്രമമായിരിക്കാം ഇതെന്നു പോലീസ് പറഞ്ഞു.
ആറു സുരക്ഷാ ജീവനക്കാരാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. മരക്കഷ്ണങ്ങളും കന്പിവടിയും ഉപയോഗിച്ചാണ് സംഘം സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത്. പരിക്കേറ്റ മറ്റു സുരക്ഷാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.